നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മനുഷ്യൻ തന്റെ വിവേചന ബുദ്ധിയേയും ആധുനിക ശാസ്ത്രത്തെയും ആശ്രയിക്കുന്നതിനാൽ മേല്പറഞ്ഞ മാന്ത്രിക പ്രമാണത്തിന്റെ കാര്യത്തിലും എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് കണ്ട് തന്നെ അറിയണം. എന്തൊക്കെ ആയാലും കലാകാലങ്ങളായി നടത്തി വരുന്ന അതിരാത്രം ഉൾപ്പെടെയുള്ള
യജ്ഞങ്ങളും, യാഗങ്ങളും പൂജകളും ഒന്നും തന്നെ ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ,
സാമൂഹിക സാമ്പത്തിക സാംസ്കാരിക ഉന്നമനത്തിന്
കാര്യമായ നേട്ടങ്ങളൊന്നും സമ്മാനിച്ചതായി അനുഭവമില്ല. വർദ്ധിച്ചു വരുന്ന കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, കവർച്ച ഉൾപ്പെടെയുള്ള
കുറ്റകൃത്യങ്ങൾ, കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ
മൂല്യച്യുതി ഇവ പരിഗണിച്ചാൽ ഐശ്വര്യം കൂടുന്നതിനു പകരം കുറയുന്നതായാണ് അനുഭവം. മറിച്ച്
ഈ മന്ത്രോച്ചാരണങ്ങളോ, പൂജകളോ, യജ്ഞങ്ങളോ ഒന്നും തന്നെ ചെയ്യാത്ത, കെട്ടിടങ്ങൾക്ക്
വാസ്തു നോക്കാത്ത അമേരിക്ക, സ്വീഡൻ, നോർവേ മുതലായ രാജ്യങ്ങളിലെ ജനങ്ങൾ ഭാരതത്തെ അപേക്ഷിച്ച്
കൂടുതൽ ക്ഷേമായിശ്വര്യങ്ങളോടെ കഴിയുന്നു. അങ്ങനെ ചിന്തിച്ചാൽ പ്രായോഗിക ജീവിതത്തിൽ
ഈ യജ്ഞ മന്ത്ര ജപാനുഷ്ഠാനങ്ങൾ കൊണ്ട് വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും എന്ത്
പ്രയോജനം, മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളല്ലാതെ
?
മധു അണ്ണാ, വളരെ ശെരിയാണ് . ഈ പറഞ്ഞ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും നിറഞ്ഞ നാട്ടില്‍,നമുക്ക് എപ്പോഴും പറഞ്ഞു നില്ക്കാന്‍ ആകെയുള്ള കച്ചിത്തുരുമ്പ് മുതുമുച്ചന്മാര്‍ സമ്മാനിച്ച കേരളീയ സംസ്കാരമേയുള്ളൂ. രാജ്
ReplyDeleteരത്നച്ചുരുക്കം. (The big picture)
ReplyDeleteജനനം. - മനുഷ്യനും മറ്റ് ജീവജാലങ്ങളും സമം.
പ്രത്യുല്പ്പാതനം. - മനുഷ്യനും മറ്റ് ജീവജാലങ്ങളും സമം.
മരണം - മനുഷ്യനും മറ്റ് ജീവജാലങ്ങളും സമം.
മരണാനന്തര ജീവിതം - ആർക്കുമറിയാത്ത ദൈവത്തിനു മാത്രം അറിയാം.
ആനന്ദം. മനസ്സിന്റെ ഒരു അവസ്ഥ. - മൃഗങ്ങളും മറ്റ് ജീവജാലങ്ങളും ഭക്ഷണത്തിലും രതിയിലും മാത്രം അനുഭവിക്കുന്നത്. മനുഷ്യൻ അവന്റെ വലിയ തലച്ചോറ് കൊണ്ട് പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. ഉദാഹരണം. ഭക്ഷണം ശേഖരിക്കൽ, കളി (play), പാര വെക്കൽ.. അങ്ങനെ പലതും. ശേഖരിച്ച് വെക്കൽ പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ആർത്തിയിൽ എത്തിച്ചേരുന്നു. അത് അസൂയക്കും വെറുപ്പിനും വഴിയൊരുക്കുന്നു. മൃഗങ്ങൾ ചെയ്യാത്തത് മനുഷ്യൻ ചെയ്യുന്നു. സഹോദരനെ കൊല്ലുക. മനുഷ്യന് സമാധാനം നഷ്ട്ടപ്പെടുന്നു. പിന്നെ നമ്മൾ അത് തേടി പോകുന്നു. ദൈവത്തെ വിളിക്കുന്നു. ജീവിച്ച്ചിരിക്കുന്നിടത്ത് കിട്ടാതെ വരുമ്പോൾ മലകൾ കയറുന്നു. ഭൂമിയിൽ ഇല്ലാത്തത് സ്വർഗത്തിൽ തേടുന്നു. നഷപ്പെടുത്തിയത് നമ്മൾ. നഷ്ടപ്പെട്ടത് ഈ ഭൂമിയിൽ. നനമ്മൾ ഇരിക്കുന്നിടത്ത് തന്നെ നമ്മൾ തന്നെ വിചാരിച്ചാൽ അത് കിട്ടില്ലേ? അപ്പൊ സ്വര്ഗം എവിടെ? ....