ലോക സാഹിത്യ രംഗത്തെ അതികായകന്മാരിൽ പലരുടേയും ജീവിതത്തിൽ ദർശിക്കാവുന്ന ഒരു
കാര്യമുണ്ട്. അവരെഴുതിയ കൃതികളിൽ നിറഞ്ഞു നില്ക്കുന്ന തിരിച്ചറിവ് സ്നേഹം
സഹനുഭൂതി ജീവകാരുണ്യ ഭാവം ഇവയൊന്നും അവരുടെ സ്വന്തം കുടുംബജീവിതത്തിൽ ഭാര്യയോടും
കുട്ടികളോടും അവർ കാണിച്ചിരുന്നില്ല. ഇതൊരു വിരോധാഭാസമായി തോന്നാം. ഉദാഹരണങ്ങൾ:
ചാൾസ് ഡിക്കൻസ്, ലിയോ ടോൾസ്റ്റോയി, വി. എസ്. നൈപുൾ
ഒരാളിലെ കേവല വ്യക്തിത്വവും, കലാകാരൻ/കലാകാരി എന്ന വ്യക്തിത്വവും തികച്ചും ഭിന്നമായ വ്യക്തിത്വങ്ങളായിരിക്കാം. ഈ രണ്ടു വ്യക്തിത്വങ്ങളും തികച്ചും ഭിന്നമായ രണ്ട് മാനസിക തലങ്ങളിൽ / മണ്ഡലങ്ങളിൽ സഞ്ചരിക്കുന്നവരാവാം. സർഗ്ഗ ശക്തിയുടെ വേലിയേറ്റത്തിൽ കലാകാരൻ / കലാകാരി എന്ന വ്യക്തിത്വത്തിന് പ്രാഥമികത്വം വന്നു ചേരുമ്പോൾ കേവല വ്യക്തിത്വം പിന്നിലേക്ക് മറയുന്നു. അവിടെ പിന്നെ നടക്കുന്നത് സർഗ്ഗ ശക്തിയുടെ കലാസൃഷ്ടിയാണ്. സൃഷ്ടി കർമ്മം തീർത്ത് സർഗ്ഗശക്തി പിൻവങ്ങുമ്പോൾ കലാകാരൻ / കലാകാരി എന്ന വ്യക്തിത്വം മറഞ്ഞ് കേവല വ്യക്തിത്വം മുന്നിലേക്ക് വരുന്നു. ഒരേ വ്യക്തിയിൽ സംഭവിക്കുന്ന ഭിന്ന വ്യക്തിത്വങ്ങളുടെ ഈ ഏറ്റകുറച്ചിലാകാം നിത്യജീവിതത്തിൽ അവരുടെ സ്വഭാവത്തിൽ നാം ദർശിക്കുന്ന വൈരുദ്ധ്യം. സർഗ്ഗശേഷിയുടെ സാക്ഷാത്കരണത്തിനായി പ്രകൃതി തിരഞ്ഞെടുത്ത ഉപകരണം മാത്രമാണ് മനുഷ്യൻ. സർഗ്ഗശേഷി ആവേശിക്കുമ്പോൾ കലാകാരൻ/കലാകാരിയിലുണ്ടാകുന്ന മാനസിക ഭാവം പാകത പിന്നീട് ആ കേവല മനുഷ്യനിൽ നാം ദർശിക്കാൻ ശ്രമിച്ചാൽ നിരാശപെടേണ്ടിവരുന്നത് ഇതിനാലാവാം.
ജോർജ്ജ്. ഡബ്ലിയു. ബുഷ് -ലെ ചിത്രകാരനെയും രാഷ്ട്രീയക്കാരനേയും ഈ വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ കൂടുതൽ വ്യക്തത തോന്നുന്നു.

Chila karyangal manassilakki thannathinu nanni.awesome
ReplyDelete