സിനിമ സംവിധായകന്റെ ദർശനമാണ്. കാലത്തെയും സാംസ്കാരിക ഭൂപ്രദേശത്തെയും അതിജീവിക്കുന്ന ആശയാവിഷ്കാരം - അതാണ് നല്ല സിനിമയുടെ മാനദണ്ഡം.
പ്രേക്ഷകന്റെ അഭിരുചി എന്ന ഘടകത്തെ ആശ്രയിച്ചല്ല നല്ല സിനിമ സൃഷ്ടിക്കപ്പെടുന്നത്. ഏതെങ്കിലും പ്രത്യേക അഭിരുചിയുമായി പൊടുന്നനെ ഒരു പ്രേക്ഷക സമൂഹം ഉയർകൊള്ളുന്നില്ല. ഒരു സമൂഹത്തിന്റെ സാംസ്കാരിക അഭിരുചികളെയും ആസ്വാദന നിലവാരത്തെയും ഉയർത്തുന്നതും താഴ്ത്തുന്നതും കലാകാരനാണ്. അതിനാൽ നല്ല സിനിമയുടെ വളര്‍ച്ചയില്‍ പ്രേക്ഷകന്റെ അഭിരുചിക്ക് വലിയ പ്രസക്തിയില്ല. എന്നാൽ സിനിമയുടെ വിനോദ മൂല്യത്തിന് വളരെ പ്രസക്തിയുണ്ട്.
നല്ല സാഹിത്യകൃതികളുടെ അഭാവം സിനിമയുടെ നിലവാരത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു പരിധിയിൽ കവിഞ്ഞ് ഇല്ല എന്നാണുത്തരം. സാഹിത്യവുമായി സിനിമയ്ക്ക് വല്യ ബന്ധമില്ല. തിരകഥ സാഹിത്യവുമല്ല. എന്നാൽ “സിനിമയുടെ സാഹിത്യമണ് തിരകഥ”(അടൂർ). അത് സംഭാഷണത്തിലെ സാഹിത്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ ഫ്രേമുകളുടെയും ഘടന, ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ, വിവരണങ്ങളിലെ ആധിക്യം സൂക്ഷ്മത തുടങ്ങിയവയും സിനിമയുടെ സാഹിത്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും.
സംവിധായകന്റെ കല തന്നെയാണ് സിനിമ. അതിൽ പ്രവർത്തിക്കുന്ന അഭിനേതാക്കൾ ഉൾപ്പെടെ മറ്റുളവർ സംവിധായകന്റെ ദർശനത്തിന്റെ - ആശയത്തിന്റെ സാക്ഷാത്ക്കരണത്തിന് സംഭാവനകൾ നല്കുന്നവർ മാത്രം. - They are hired to do the tasks envisaged by director.
എന്നാല്‍ വ്യാവസായിക ലാഭ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന സിനിമയുടെ കാര്യത്തിൽ മേല്പറഞ്ഞതൊന്നും ബാധകമല്ല.

No comments:
Post a Comment