2011 മാർച്ച് 22: ‘നാലു പെണ്ണുങ്ങൾ’ എന്ന ചലചിത്രത്തിന്റെ പ്രദർശനത്തിനുശേഷം അല്പസമയം ശ്രീ അടൂർ ഗോപാലകൃഷ്ണനോടൊപ്പം.
( ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം. എന്നാൽ മറ്റൊരു ചോദ്യത്തിനുത്തരമായി ശ്രീ അടൂർ ഇതിനു മറുപടി പറഞ്ഞു )
അങ്ങയുടെ ചില സിനിമകളുടെ ഇതിവൃത്തം മറഞ്ഞുപോയ / കഴിഞ്ഞു പോയ കാലഘട്ടത്തിലേതാണ്. ഉദാഹരണമായി നിഴൽക്കൂത്ത്, ഇന്നു പ്രദശിപ്പിച്ച നാല് പെണ്ണുങ്ങൾ. ഈ ചലചിത്രങ്ങളിലൂടെ ഏതു തരം ആസ്വാദനാനുഭവമാണ് അങ്ങ് ഉദ്ദേശിക്കുന്നത്? കാലഘട്ടങ്ങൾക്കപ്പുറം സ്ഥായിയായി നില്ക്കുന്ന മനുഷ്യന്റെ അവസ്ഥകളുടെ അനുഭവമാണോ അതോ ആ അവസ്ഥകളുടെ ചരിത്രപരമായ വിശകലനമാണോ?
ഞാൻ പറഞ്ഞ ഈ കഥകൾ പലതും ഈ കാലഘട്ടത്തിലും പ്രസക്തം തന്നെയാണ്. ശ്രദ്ധിച്ചുവെങ്കിൽ ഒരു കാര്യം വ്യക്തമാകും. ഇതിലെ സ്ത്രീ കഥാപാത്രങ്ങളാരും തന്നെ ബലഹീനരല്ല. വിധിയെ പഴിച്ച് കണ്ണീരൊഴുക്കി ജീവിക്കാതെ, ദൃഢമായി തങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് ഇവർ ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളെ ധൈര്യപൂർവ്വം നേരിടുന്നു.
അങ്ങയുടെ ചലചിത്രങ്ങളിൽ camera വളരെ static-ആയി നില്ക്കുന്നതാണനുഭവം. കഥാപാത്രങ്ങൾ frame-ൽ കയറി വന്നു പോകുന്നു (ഒരു പക്ഷെ എന്റെ തോന്നലാകാം). എന്താണ് അതിന്റെ പിന്നിലുള്ള സങ്കല്പം?
അ നിരീക്ഷണം ശരിയല്ല. ഈ സിനിമയിൽ ക്യാമറ ഒരിക്കലും static ആയി നിന്നിട്ടില്ല. നിങ്ങൾ ക്യാമറയുടെ ചലനങ്ങളിൽ മാത്രം ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു എങ്കിൽ അതിനർത്ഥം നിങ്ങൾ സിനിമ കാണാൻ ശ്രമിച്ചില്ല എന്നാണ്. ക്യാമറ പ്രേക്ഷകനെ സംബന്ധിച്ച് അദൃശ്യമായി നിൽക്കണം. പ്രേക്ഷകന്റെ ശ്രദ്ധ ക്യാമറയുടെ ചലനങ്ങളുടെ പിന്നാലേ പോയാൽ ഒരു സംവിധായകൻ കഥ പറയുന്നതിൽ പരാജയപ്പെട്ടു എന്നു ഞാൻ കരുതും. ക്യാമറ ഉപയോഗിച്ച് ദ്രുത ഗതിയിലും വെട്ടിതിരിച്ചും ഉള്ള ചിത്രീകരണ ശൈലി ഞാൻ ഇഷ്ടപ്പെടുന്നില്ല.
അങ്ങയുടെ അഭിപ്രായത്തിൽ എങ്ങനെ ആയിരിക്കണം ഒരു ചലചിത്രം. അത് പ്രേക്ഷകനിൽ ഏതു തരം അനുഭവമായിരിക്കണം പ്രദാനം ചെയ്യേണ്ടത് ?
സിനിമയ്ക്ക് പ്രേക്ഷകനിൽ ഏതെങ്കിലും തരത്തിൽ പോസിറ്റീവായ ഒരു തിരിച്ചറിവ് പ്രദാനം ചെയ്യുവാൻ കഴിയണം. മുൻധാരണകളുടെ മതിൽകെട്ടിനിള്ളിലോ അല്ലെങ്കിൽ ഉള്ളിൽ അവ്യക്തമായി കിടക്കുന്ന ചിന്തകൾക്കിടയിലോ, എവിടെയെങ്കിലും, എന്തുകാരണത്താലോ മറഞ്ഞു കിടന്ന ഒരു മൂല്യം - വ്യക്തിപരമാകാം, സാമൂഹ്യപരമാകാം അതുമല്ലെങ്കിൽ കലാപരമായതാകാം - ചലചിത്രത്തിന് പ്രേക്ഷകനിലേക്ക് അനാവരണം ചെയ്യാൻ കഴിഞ്ഞാൽ, പ്രേക്ഷകനത് തിരിച്ചറിയാൻ കഴിഞ്ഞാൽ, സിനിമ അതിന്റെ ദൃശ്യാനുഭവ ലക്ഷ്യം സാധിച്ചുവെന്ന് ഞാൻ കരുതും.

No comments:
Post a Comment