ഒരു മതസംഘടനയുടെ വക്കീൽ സ്വവർഗ്ഗ അനുരാഗത്തിനെതിരായി സുപ്രീംകോടതിയിൽ പരാതി സമർപ്പിക്കുന്ന അവസരത്തിൽ പറഞ്ഞു: "India has got its own culture, tradition and custom. We cannot follow other culture. These things are being dumped in the country".
ഏതു കാലഘട്ടത്തിലെ സംസ്കാരത്തെയാണ് അദ്ദേഹം ഇന്ത്യയുടെ തനതായ സംസ്കാരം എന്നുകൊണ്ട് ഉദ്ദേശിച്ചത്? ദേശീയവാദികൾ, ഹിന്ദുരാഷ്ട്രവാദികൾ, പ്രാദേശികവാദികൾ തുടങ്ങിയവർ പതിവായി ഉയർത്തികൊണ്ടു വരുന്ന ഒരു വാചകമാണ് 'നമ്മുടെ നാടിന്റെ സംസ്കാരം'. എന്താണവർ ആ വാക്കുകൾകൊണ്ടുദ്ദേശിക്കുന്നത് ?
ഞാൻ മനസ്സിലാക്കിയടത്തോളം മനുഷ്യനെയും അവനുൾപ്പെടുന്ന പ്രപഞ്ചത്തെയും കുറിച്ചുള്ള ധാരണകൾ, കാഴ്ച്ചപ്പാടുകൾ കാലഘട്ടങ്ങളിലൂടെ മനുഷ്യൻ ആർജ്ജിക്കുന്ന അറിവിന്റെ വെളിച്ചത്തിൽ മാറിമറയുകയും അത് അവൻ അന്നുവരെ പിന്തുടർന്ന മൂല്യങ്ങളുടെ പുനർവിചിന്തനത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ഈ മൂല്യങ്ങളുടെ പ്രതിഫലനമാണ് അവന്റെ, അവൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ സംസ്കാരം. അത് പരിവർത്തനാത്മകമാണ്. അതുകൊണ്ടുതന്നെ സമൂഹം വച്ചുപുലർത്തുന്ന ആചാരപാരമ്പര്യങ്ങളും മാറ്റത്തിനുവിധേയമാണ്.
ഇന്ന് മാനവരാശിയെ നയിക്കുന്നത് സാമാന്യബോധത്തിന്റെയും ആധുനികശാസ്ത്രത്തിന്റെയും വെളിച്ചമാണ്. മനുഷ്യനെ സംബന്ധിക്കുന്ന സ്വവർഗ്ഗാനുരാഗം തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ കാലഹരണപെട്ട അറിവിന്റെയും പാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ നടക്കാൻ ശ്രമിച്ചാൽ അത് അന്ധകാരത്തിലേക്കുള്ള കൂപ്പുകുത്തലായിരിക്കും.

No comments:
Post a Comment