ചങ്ങമ്പുഴയെ ഇത്ര ഭാവതീവ്രതയോടെ അവതരിപ്പിച്ച ഒരു ലേഖനം അടുത്തകാലത്തെവിടെയും വായിച്ചതായി ഓർക്കുന്നില്ല. എന്റെ പഠനകാലമായപ്പോഴേക്കും ആ കാല്പനികതയുടെ ലോകം കേരളത്തിന് അന്യമായി. കാനായിയുടെ യക്ഷിയെ ഉൾകൊള്ളാനുള്ള കാല്പനിക മനസ്സ് അപ്പോഴേക്കും കേരളത്തിന് നഷ്ടമായി കഴിഞ്ഞിരുന്നു. കോളേജ് കാമ്പസ്സുകളിൽ നിന്നും ചങ്ങമ്പുഴ അപ്രത്യക്ഷനാവുകയും, ആ ഭാവതീവ്രതയുടെ ലോകം കേട്ടറിവു മാത്രമായി ചുരുങ്ങുകയും ചെയ്തു. സ്കൂളിൽ ചങ്ങമ്പുഴ കവിതകൾ പഠിപ്പിച്ചിരുന്നെങ്കിലും അവയിലെ ഭാവാനുരാഗ തീഷ്ണത കേട്ടിരുന്ന ഞങ്ങൾ കുട്ടികളിലേക്കു പകരാനുള്ള പ്രതിഭയോ കാവ്യമനസോ പഠിപ്പിച്ച അദ്ധ്യാപകർക്കില്ലായിരുന്നു. കാലത്തിലൂടെ പിറകോട്ട് സഞ്ചരിച്ച് ആ കാല്പനികതയുടെ സൌന്ദര്യവും, അന്നത്തെ ക്ഷുഭിതമായ തീഷ്ണതകളുടെ ജ്വലനവും അനുഭവിപ്പിക്കാൻ ശാരദക്കുട്ടിയുടെ ഈ ലേഖനത്തിനു കഴിഞ്ഞിരിക്കുന്നു.
"കവിയുടെ അനുഭവത്തെ മാത്രമല്ല, വായനക്കാർ കൂടിയുൾപ്പെടുന്ന കാലത്തിന്റെ വ്യക്ത്യാതീതമായ രോദനങ്ങളെ, വൈകാരികാനുഭവങ്ങളെ കൂടി സ്പർശിക്കാൻ കവിതയ്ക്ക് കഴിയണം. അത് എല്ലാ മനുഷ്യജീവിതങ്ങളുടെയും സത്തയാണ്. ആ സത്തയെ ആവിഷ്‌കരിക്കുന്ന വാങ്മയസംഗീതമാണ് കവിത." - എസ്. ശാരദക്കുട്ടി

No comments:
Post a Comment