അവധൂതൻ ധ്യാനിക്കാൻ ഇരുന്നു. അപ്പോഴാണ് അല്പം ദൂരെ മാറി തണൽ പറ്റി അലസനായി പാറയിൽ ചാരി ഇരിക്കുന്ന രൂപം ശ്രദ്ധയിൽപെട്ടത്. കണ്ണു ചെറുതാക്കി സൂക്ഷിച്ചു നോക്കിയപ്പോൾ തിരുസന്നിധിയിൽ നിന്നും ബഹിഷ്കൃതനായ ചെക്കൻ.
“ങ്ങൂം നീയെന്തരെടേയ് ഇവിടെ ഇങ്ങനെ? മനുഷ്യർക്കിട്ട് പണിയുന്ന പരിപാടി മതിയാക്കിയാ?”
“ഓ ഇപ്പം വല്യ പണിയൊന്നുമില്ല... മൊല്ലാക്കമാരും, മെത്രാന്മാരും കാഷായവസ്ത്രക്കാരുമൊക്കെ ഇപ്പോ എന്നെക്കാൾ നല്ല ഭംഗിയായി കുഞ്ഞാടുകളെ ഒരു വഴിക്കാക്കുന്നുണ്ട്. പിന്നെ ഞാനെന്തിനു വെറുതെ....”
(അവലംബം: സൂഫിയുടെ പാത)

No comments:
Post a Comment